Acts 23:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ കൂടിയിരുന്നവരില്‍ ഒരു വിഭാഗം സാദൂക്യരും മറുഭാഗം പരീശന്മാരുമാണെന്നു മനസ്സിലാക്കിയപ്പോള്‍, പൗലൊസ് സന്നദ്രിംസംഘത്തോട് ഇപ്രകാരം ഉച്ചത്തില്‍ പറഞ്ഞു: “സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശകുലത്തില്‍ ജനിച്ചവനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ നിമിത്തമത്രേ ഞാന്‍ വിസ്തരിക്കപ്പെടുന്നത്.”
Malayalam (ERV) WBTC Bible
യോഗത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ സദൂക്യരും ചിലര്‍ പരീശന്മാരും ആയിരുന്നു. അതിനാല്‍ പെൌലൊസിന് ഒരു ആശയമുദിച്ചു: അവന്‍ അവരോടു വിളിച്ചു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, ഞാന്‍ ഒരു പരീശനാണ്. എന്‍റെ അപ്പനും ഒരു പരീശനായിരുന്നു. ആളുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷമൂലമാണ് ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശന്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരുപക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
സംഘത്തില്‍ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവര്‍ ഫരിസേയരുമാണെന്നു മനസ്‌സിലാക്കിയ പൗലോസ്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരന്‍മാരേ, ഞാന്‍ ഒരു ഫ രിസേയനും, ഫരിസേയപുത്രനുമാണ്‌. മരിച്ചവരുടെ പുനരുത്‌ഥാനത്തിലുള്ള പ്രത്യാശയെ സംബന്‌ധിച്ചാണു ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു.