Acts 24:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സംസാരിക്കുവാന്‍ ഗവര്‍ണര്‍ ആംഗ്യം കാട്ടിയപ്പോള്‍ പൗലൊസ് പ്രതിവാദിച്ചു: “ദീര്‍ഘകാലമായി അങ്ങ് ഈ ജനതയുടെ ന്യായാധിപതി ആയിരിക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്കു പറയാനുള്ളത് അങ്ങയുടെ മുമ്പില്‍ ബോധിപ്പിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
Malayalam (ERV) WBTC Bible
ദേശാധിപതി പെൌലൊസിനോടു സംസാരിക്കാന്‍ ആഗ്യം കാട്ടി. അതിനാല്‍ പെൌലൊസ് മറുപടി പറഞ്ഞു, “ഗവര്‍ണ്ണര്‍ ഫേലിക്സേ, അങ്ങ് ദീര്‍ഘകാലമായി യിസ്രായേലില്‍ ഒരു ന്യായാധിപന്‍ ആണെന്ന് എനിക്കറിയാം. അതിനാല്‍ അങ്ങയുടെ മുന്പില്‍ എന്‍റെ വാദം നിരത്താന്‍ എനിക്കു സന്തോഷമുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
Malayalam 1992 MBSI
സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതുഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറിക കെണ്ടു എന്റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയപ്പോൾ പൗലൊസ് ഉത്തരം പറഞ്ഞത്: “ഈ യഹൂദജാതികൾക്ക് നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറിയുകകൊണ്ട് എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞത്: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറികകൊണ്ട് എന്‍റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
Malayalam Bible POC-ML 2013
സംസാരിക്കാന്‍ ദേശാധിപതി ആംഗ്യം കാണിച്ചപ്പോള്‍ പൗലോസ് പറഞ്ഞു: വളരെ വര്‍ഷങ്ങളായി നീ ഈ ജനതയുടെന്യായാധിപന്‍ ആണെന്ന് മനസ്‌സിലാക്കിക്കൊണ്ട്, എന്‍െറ മേലുള്ള കുറ്റാരോപണങ്ങള്‍ക്കു ഞാന്‍ സന്തോഷപൂര്‍വം സമാധാനം പറഞ്ഞുകൊള്ളട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതുകഴിഞ്ഞ്, തനിക്കു സംസാരിക്കാമെന്ന് ഭരണാധികാരി ആംഗ്യംകാട്ടി, അനുമതിനൽകിയപ്പോൾ പൗലോസ് ഇങ്ങനെ പറഞ്ഞു: “അവിടന്ന് അനേകം വർഷങ്ങളായി ഈ ദേശത്തിന്റെ ന്യായാധിപനായിരിക്കുന്നെന്ന് എനിക്കറിയാം; അതുകൊണ്ട് ഞാൻ ആനന്ദത്തോടുകൂടി എന്റെ പ്രതിവാദം നടത്തുകയാണ്.