Acts 24:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[11,12] ഞാന്‍ ആരാധനയ്‍ക്കായി യെരൂശലേമില്‍ പോയിട്ട് പന്ത്രണ്ടു ദിവസത്തിലേറെ ആയിട്ടില്ല. ദേവാലയത്തിലോ, സുനഗോഗുകളിലോ, നഗരത്തിലോ ഞാന്‍ ആരോടെങ്കിലും വാഗ്വാദം നടത്തുകയോ ജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുകയോ ചെയ്യുന്നത് ഇവരാരും കണ്ടിട്ടില്ല. ഇതു വാസ്തവമാണെന്ന് അങ്ങേക്കു പരിശോധിച്ച് അറിയാവുന്നതാണ്.
Malayalam (ERV) WBTC Bible
പന്ത്രണ്ടു ദിവസം മുന്പു മാത്രമാണ് ഞാന്‍ യെരൂശലേമില്‍ നമസ്കരിക്കാന്‍ പോയത്. ഇതു സത്യമാണെന്ന് അങ്ങയ്ക്കുതന്നെ അന്വേഷിച്ചറിയാവുന്നതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
Malayalam 1992 MBSI
ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയിട്ടു പന്ത്രണ്ടു നാളില്‍ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യെരൂശലേമിൽ ആരാധിപ്പാൻ പോയിട്ട് പന്ത്രണ്ട് നാളിൽ അധികമായില്ല എന്ന് നിനക്ക് അറിയാകുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയിട്ടു പന്ത്രണ്ടു നാളില്‍ അധികമായില്ല എന്നു നിനക്ക് അറിയാവുന്നതാകുന്നു.
Malayalam Bible POC-ML 2013
നിനക്കുതന്നെ മനസ്‌സിലാക്കാവുന്നതുപോലെ, ജറുസലെമില്‍ ഞാന്‍ ആരാധനയ്‌ക്കുപോയിട്ട്‌ പന്ത്രണ്ടു ദിവസത്തിലധികമായിട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ആരാധനയ്ക്കായി ജെറുശലേമിലേക്കു പോയിട്ട് പന്ത്രണ്ട് ദിവസത്തിൽ അധികമായിട്ടില്ലെന്ന് അങ്ങേക്ക് അന്വേഷിച്ച് ഉറപ്പുവരുത്താവുന്നതാണ്.