Acts 24:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു; ഒരു പ്രത്യേക മതവിഭാഗമെന്ന് ഇവര്‍ പറയുന്ന ആ മാര്‍ഗപ്രകാരം ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ഭജിക്കുകയും ധര്‍മശാസ്ത്രത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് എല്ലാം വിശ്വസിക്കുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ എനിക്കിത്രയും പറയാം. യേശുവിന്‍റെ മാര്‍ഗ്ഗ ചാരിയെന്ന നിലയില്‍ ഞാന്‍ ഞങ്ങളുടെ പിതാക്കളുടെ ദൈവത്തെ നമസ്കരിക്കുന്നു. യേശുവിന്‍റെ വഴിയല്ല ശരിയായതെന്ന് യെഹൂദര്‍ പറയുന്നു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. പ്രവാചകര്‍ എഴുതിവെച്ചവയിലും ഞാന്‍ വിശ്വസിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
Malayalam 1992 MBSI
എന്നാല്‍ ഒന്നു ഞാന്‍ സമ്മതിക്കുന്നുമതഭേദം എന്നു ഇവര്‍ പറയുന്ന മാര്‍ഗ്ഗപ്രകാരം ഞാന്‍ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഒന്ന് ഞാൻ സമ്മതിക്കുന്നു: മതഭേദം എന്ന് ഇവർ വിശേഷിപ്പിക്കുന്ന ഈ മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുകയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഒന്നു ഞാന്‍ സമ്മതിക്കുന്നു: മതഭേദം എന്ന് ഇവര്‍ പറയുന്ന മാര്‍ഗപ്രകാരം ഞാന്‍ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതൊക്കെയും വിശ്വസിക്കയും ചെയ്യുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, നിന്‍െറ മുമ്പില്‍ ഇതു ഞാന്‍ സമ്മതിക്കുന്നു: അവര്‍ ഒരു മതവിഭാഗം എന്നു വിളിക്കുന്ന മാര്‍ഗമനുസരിച്ച് ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു. നിയമത്തിലും പ്രവചനഗ്രന്‌ഥങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവയെല്ലാം ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏതായാലും ഒരു കാര്യം ഞാൻ സമ്മതിക്കുന്നു: ഞാൻ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുന്നത്, ഇവർ മതഭേദം എന്നു പറയുന്ന ഈ മാർഗത്തിന്റെ അനുഗാമി എന്ന നിലയ്കാണ്. ന്യായപ്രമാണത്തിന് അനുസൃതമായ എല്ലാക്കാര്യങ്ങളിലും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന എല്ലാറ്റിലും ഞാൻ വിശ്വസിക്കുന്നു.