Acts 24:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഞാന്‍ ദൈവത്തോടും മനുഷ്യരോടും എപ്പോഴും കുറ്റമറ്റ മനസാക്ഷിയുള്ളവനായിരിക്കുന്നതിനു പരമാവധി പരിശ്രമിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിനും മനുഷ്യര്‍ക്കും മുന്പില്‍ ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നതു പ്രവൃത്തിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് അതുകൊണ്ടാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.
Malayalam 1992 MBSI
അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിക്കുവാൻ ഞാൻ പരിശ്രമിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.
Malayalam Bible POC-ML 2013
ദൈവത്തിന്‍െറയും മനുഷ്യരുടെയും നേര്‍ക്ക്‌ എല്ലായ്‌പോഴും, നിഷ്‌കളങ്കമായ മനസ്‌സാക്ഷി പുലര്‍ത്താന്‍ ഞാന്‍ അത്യന്തം ശ്രദ്‌ധാലുവാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും എന്റെ മനസ്സാക്ഷി നിർമലമായി സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.