Acts 24:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സ്വജാതീയര്‍ക്കു ദാനധര്‍മങ്ങള്‍ കൊടുക്കുന്നതിനും വഴിപാട് അര്‍പ്പിക്കുന്നതിനുംവേണ്ടി ഞാന്‍ യെരൂശലേമിലേക്കു ചെന്നത്.
Malayalam (ERV) WBTC Bible
“വളരെക്കാലം ഞാന്‍ യെരൂശലേമില്‍ നിന്നും അകന്നു കഴിഞ്ഞിരുന്നു. ഞാന്‍ എന്‍റെ ആളുകള്‍ക്കു പണം കൊണ്ടുവരുന്നതിനും ചില വഴിപാടുകള്‍ നടത്തുന്നതിനും അങ്ങോട്ടു മടങ്ങിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
Malayalam 1992 MBSI
പലസംവത്സരം കൂടീട്ടു ഞാന്‍ എന്റെ ജാതിക്കാര്‍ക്കും ധര്‍മ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പലസംവത്സരം കൂടീട്ട് ഞാൻ എന്റെ ജാതിക്കാർക്ക് സാമ്പത്തിക സഹായം കൊണ്ടുവരുവാനും വഴിപാട് കഴിക്കുവാനും വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പല സംവത്‍സരം കൂടിയിട്ട് ഞാന്‍ എന്‍റെ ജാതിക്കാര്‍ക്ക് ധര്‍മം കൊണ്ടുവരുവാനും വഴിപാട് കഴിപ്പാനുംവന്നു.
Malayalam Bible POC-ML 2013
വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വന്നത്‌ എന്‍െറ ജനത്തിന്‌ ദാനധര്‍മങ്ങള്‍ എത്തിക്കാനും കാഴ്‌ചകള്‍ സമര്‍പ്പിക്കാനുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സ്വന്തം ജനത്തിൽപ്പെട്ട ദരിദ്രർക്കുവേണ്ടി ദാനങ്ങൾ എത്തിക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുമായി പല വർഷത്തിനുശേഷമാണ് ഞാൻ ജെറുശലേമിൽ വന്നത്.