Acts 24:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതനുഷ്ഠിക്കുമ്പോള്‍ ദേവാലയത്തില്‍വച്ച് ശുദ്ധീകരണകര്‍മം കഴിഞ്ഞവനായി അവര്‍ എന്നെ കണ്ടു. അപ്പോള്‍ അവിടെ ആള്‍ക്കൂട്ടമോ ബഹളമോ ഉണ്ടായിരുന്നില്ല.
Malayalam (ERV) WBTC Bible
യെഹൂദരില്‍ ചിലര്‍ ദൈവാലയത്തില്‍ എന്നെക്കാണുന്നത് അതു ചെയ്യുന്പോഴായിരുന്നു. ഞാന്‍ ശുദ്ധീകരണ കര്‍മ്മം പൂര്‍ത്തീകരിച്ചു. ഞാന്‍ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. ആളുകള്‍ എനിക്കു ചുറ്റും തടിച്ചു കൂടിയിരുന്നുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
Malayalam 1992 MBSI
അതു അനുഷ്ഠിക്കുമ്പോള്‍ അവര്‍ എന്നെ ദൈവാലയത്തില്‍വെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ട്; പുരുഷാരത്തോടോ കലഹത്തോടോ കൂടിയല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് അനുഷ്ഠിക്കുമ്പോള്‍ അവര്‍ എന്നെ ദൈവാലയത്തില്‍ വച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടുകൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
Malayalam Bible POC-ML 2013
ഞാന്‍ അതു നിര്‍വഹിക്കുന്നതിനിടയില്‍ ശുദ്‌ധീകരണം കഴിഞ്ഞ് ദേവാലയത്തിലായിരിക്കുമ്പോഴാണ് ഇവര്‍ എന്നെ കണ്ടത്. എന്‍െറ കൂടെ ജനക്കൂട്ടമൊന്നും ഇല്ലായിരുന്നു; ബ ഹളമൊന്നും ഉണ്ടായതുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവാലയാങ്കണത്തിൽവെച്ച് അവർ എന്നെ കണ്ടു. അപ്പോൾ ഞാൻ ആചാരപരമായി ശുദ്ധിയുള്ളവനായിരുന്നു; എന്നോടൊപ്പം ജനക്കൂട്ടം ഉണ്ടായിരുന്നില്ല, ഞാനൊരു ലഹളയിൽ പങ്കെടുത്തതുമില്ല.