Acts 24:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവിടെ ഏഷ്യാ സംസ്ഥാനക്കാരായ ഏതാനും യെഹൂദന്മാരുണ്ടായിരുന്നു. എന്‍റെ പേരില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍, അവരായിരുന്നു അങ്ങയുടെ മുമ്പില്‍വന്ന് അതു ബോധിപ്പിക്കേണ്ടിയിരുന്നത്.
Malayalam (ERV) WBTC Bible
എന്നാല്‍ ആസ്യയില്‍ നിന്നും വന്ന ഏതാനും യെഹൂദര്‍ അവിടെ ഉണ്ടായിരുന്നു. ഞാനെന്തെങ്കിലും തെറ്റു ചെയ്യുന്നതായി അപ്പോള്‍ അവര്‍ കണ്ടിരുന്നെങ്കില്‍ ആ യെഹൂദര്‍ക്ക് അങ്ങയുടെ മുന്നില്‍ വന്ന് എനിക്കെതിരെ പരാതിപ്പെടാമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ ആസ്യക്കാരായ ചില യെഹൂദന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും എന്റെ നേരെ അന്യായം ഉണ്ടെങ്കില്‍ നിന്റെ മുമ്പില്‍ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്ക് എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്ന് ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ആസ്യക്കാരായ ചില യെഹൂദന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്ക് എന്‍റെ നേരേ അന്യായം ഉണ്ടെങ്കില്‍ നിന്‍റെ മുമ്പില്‍ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, അവിടെ ഏഷ്യാക്കാരായ ചില യഹൂദന്‍മാരുണ്ടായിരുന്നു. അവര്‍ക്ക്‌ എന്‍െറ പേരില്‍ എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ അവര്‍ നിന്‍െറ മുമ്പിലെത്തി അതു സമര്‍പ്പിക്കേണ്ടതായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഏഷ്യാപ്രവിശ്യക്കാരായ ചില യെഹൂദന്മാരാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവർക്ക് എന്റെനേരേ വല്ല ആരോപണവും ഉണ്ടായിരുന്നെങ്കിൽ അവർതന്നെ അത് അങ്ങയുടെമുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.