Acts 24:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസിനെ തടവില്‍ സൂക്ഷിക്കുവാന്‍ അദ്ദേഹം ശതാധിപനോട് ആജ്ഞാപിച്ചു; എന്നാല്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും, സ്വജനങ്ങള്‍ അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതു വിലക്കരുതെന്നും നിര്‍ദേശിച്ചു.
Malayalam (ERV) WBTC Bible
പെൌലൊസിന് കാവല്‍ ഏര്‍പ്പെടുത്താന്‍ ഫേലിക്സ് ശതാധിപനോടു പറഞ്ഞു, പക്ഷേ അല്പം സ്വാതന്ത്യം കൊടുക്കുവാനും അവനാവശ്യമുള്ളതു കൊണ്ടുകൊടുക്കുവാന്‍ അവന്‍റെ സുഹൃത്തുക്കളെ അനുവദിക്കണമെന്നും അവന്‍ കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.
Malayalam 1992 MBSI
ശതാധിപനോടു അവനെ തടവില്‍ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാര്‍ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശതാധിപനോട് അവനെ തടവിൽത്തന്നെ സൂക്ഷിച്ച് ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശതാധിപനോട് അവനെ തടവില്‍തന്നെ സൂക്ഷിച്ച് ദയ കാണിപ്പാനും അവന്‍റെ സ്നേഹിതന്മാര്‍ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.
Malayalam Bible POC-ML 2013
അവനെ തടവില്‍ സൂക്‌ഷിക്കണമെന്നും, എന്നാല്‍ കുറെയൊക്കെസ്വാതന്ത്യ്രം അനുവദിക്കണമെന്നും സ്വന്തക്കാരിലാരെയും അവനെ പരിചരിക്കുന്നതില്‍നിന്നു തടയരുതെന്നും അവന്‍ ശതാധിപനു കല്‍പന കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന്, പൗലോസിനെ കാവലിൽ സൂക്ഷിക്കണമെന്നും അതേസമയം അദ്ദേഹത്തിനു കുറെ സ്വാതന്ത്ര്യം കൊടുക്കണമെന്നും, അദ്ദേഹത്തെ ശുശ്രൂഷിക്കാൻ സ്നേഹിതരെ അനുവദിക്കണമെന്നും ശതാധിപനോടു കൽപ്പിച്ചു.