Acts 24:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി ഇവയെക്കുറിച്ചു പൗലൊസ് സംസാരിച്ചപ്പോള്‍, ഫെലിക്സ് ഭയപരവശനായി. “താങ്കള്‍ തത്ക്കാലം പോകുക; സൗകര്യമുള്ളപ്പോള്‍ വിളിപ്പിക്കാം” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
നീതിയുള്ള ജീവിതത്തെപ്പറ്റിയും ആത്മനിയന്ത്രണത്തെപ്പറ്റിയും വരാനിരിക്കുന്ന വിധിയെപ്പറ്റിയും പെൌലൊസ് പ്രസംഗിച്ചപ്പോള്‍ ഫേലിക്സ് ഭയന്നു. ഫേലിക്സ് പറഞ്ഞു, ഇപ്പോള്‍ പോകൂ, എനിക്കിനിയും സമയമുള്ളപ്പോള്‍ ഞാന്‍ പിന്നെയും വിളിക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ അവന്‍ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായിതല്‍ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൻ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: “തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ വീണ്ടും നിന്നെ വിളിപ്പിക്കാം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവന്‍ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായി: തല്ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ നീതിയെക്കുറിച്ചും ആത്‌മനിയന്ത്രണത്തെക്കു റിച്ചും വരാനിരിക്കുന്നന്യായവിധിയെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഫെലിക്‌സ്‌ ഭയപ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: തത്‌കാലം നീ പൊയ്‌ക്കൊള്ളുക. ഇനിയും എനിക്കു സമയമുള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെപ്പറ്റി പൗലോസ് സവിസ്തരം പ്രതിപാദിക്കുന്നത് കേട്ടപ്പോൾ ഫേലിക്സിനു ഭയമായി, “ഇപ്പോൾ ഇത്രയും മതി, നിങ്ങൾക്കു പോകാം, സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ആളയയ്ക്കാം” എന്ന് അദ്ദേഹം പറഞ്ഞു.