Acts 24:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫെലിക്സിന്‍റെ പിന്‍ഗാമിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് ഗവര്‍ണറായി വന്നു. യെഹൂദന്മാരുടെ പ്രീതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ട് ഫെലിക്സ് പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയി.
Malayalam (ERV) WBTC Bible
പക്ഷേ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, പൊര്‍ക്ക്യൊസ് ഫെസ്തൊസ് ദേശാധിപതിയായി. ഫേലിക്സ് സ്ഥാനമൊഴിഞ്ഞു. എന്നാല്‍ യെഹൂദരെ പ്രീണിപ്പിക്കുന്നതിനായി ഫേലിക്സ് പെൌലൊസിനെ ജയിലില്‍ അടച്ചിട്ടാണ് പോയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.
Malayalam 1992 MBSI
രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിന്‍ വാഴിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള്‍ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രണ്ടാണ്ട് കഴിഞ്ഞിട്ട് ഫേലിക്സിനുശേഷം പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണ്ടതിനായി പൗലൊസിനെ സ്വതന്ത്രനാക്കാതെ തടവുകാരനായി വിട്ടേച്ചുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രണ്ടാണ്ടു കഴിഞ്ഞിട്ട് ഫേലിക്സിന് പിന്‍വാഴിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള്‍ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വച്ച് പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.
Malayalam Bible POC-ML 2013
രണ്ടു വര്‍ഷം കഴിഞ്ഞ്‌, ഫെലിക്‌സിന്‍െറ പിന്‍ഗാമിയായി പോര്‍സിയൂസ്‌ഫേസ്‌തൂസ്‌ വന്നു. യഹൂദരോട്‌ ആനുകൂല്യം കാണിക്കാനാഗ്രഹിച്ചതിനാല്‍ ഫെലിക്‌സ്‌ പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. യെഹൂദരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.