Acts 24:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ സമയം കൂടുതല്‍ എടുക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞങ്ങള്‍ ചുരുക്കമായി പറയുന്നത് അങ്ങു ദയാപൂര്‍വം കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ അങ്ങയുടെ സമയം അധികം എടുക്കാന്‍ എനിക്കാഗ്രഹമില്ല. അതിനാല്‍ ഏതാനും വാക്കുകള്‍ മാത്രം ഞാന്‍ പറയട്ടെ. ദയവായി ക്ഷമയോടെ കേട്ടാലും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
Malayalam 1992 MBSI
എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്നു അപേക്ഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ച് ക്ഷമയോടെ സംക്ഷിപ്തമായി ഞങ്ങളുടെ അന്യായം കേൾക്കണം എന്ന് അപേക്ഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്ന് അപേക്ഷിക്കുന്നു.
Malayalam Bible POC-ML 2013
നിന്നെ അധികം ബുദ്ധിമുട്ടിക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ചുരുക്കത്തില്‍ പറയുന്ന ഇക്കാര്യം ദയാപൂര്‍വം കേള്‍ക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങയെ അധികം മുഷിപ്പിക്കാതെ ഞങ്ങൾക്കു പറയാനുള്ളതു ചുരുക്കിപ്പറയാം, ദയവായി കേട്ടാലും: