Acts 24:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ മനുഷ്യന്‍ ഒരു മഹാബാധയാണ്; ലോകത്തെങ്ങുമുള്ള യെഹൂദന്മാരുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുന്നവനും, നസ്രായകക്ഷിയുടെ നായകനുമാണിയാള്‍ എന്നു ഞങ്ങള്‍ക്കു മനസ്സിലായി.
Malayalam (ERV) WBTC Bible
ഇയാള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ്. ലോകത്തെവിടെയും യെഹൂദരുമായി ഇയാള്‍ കലഹമുണ്ടാക്കുന്നു. അവന്‍ നസറായക്കാരുടെ നേതാവാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
Malayalam 1992 MBSI
ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ പുരുഷൻ ഒരു ഉപദ്രവകാരിയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുവാൻ പ്രേരിപ്പിക്കുന്നവനും നസറായമതത്തിന് തലവനും എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായ മതത്തിനു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു.
Malayalam Bible POC-ML 2013
ഈ മനുഷ്യന്‍ ശല്യക്കാരനും ലോകം മുഴുവനുമുള്ള യഹൂദരുടെയിടയില്‍ ഒരു പ്രക്‌ഷോഭകാരിയും ആണെന്നു ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു. ഇവന്‍ നസറായപക്‌ഷത്തിന്‍െറ പ്രമുഖനേതാവുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ മനുഷ്യൻ ഒരു കലാപകാരിയാണ്, ലോകമെങ്ങുമുള്ള യെഹൂദരുടെ ഇടയിൽ ഇയാൾ പ്രക്ഷോഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.