Acts 25:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റം ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ അവരുടെ കുറ്റാരോപണങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെങ്കില്‍ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാന്‍ കൈസറുടെ മുമ്പാകെ മേല്‍വിചാരണ ആഗ്രഹിക്കുന്നു.”
Malayalam (ERV) WBTC Bible
ഞാന്‍ തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ന്യായപ്രമാണം ആവശ്യപ്പെടുന്നപ്രകാരം വധശിക്ഷയ്ക്കു വിധേയനാകാന്‍ പോലും ഞാന്‍ തയ്യാറാണ്. എനിക്കതില്‍നിന്നും ഒഴിഞ്ഞു മാറാനാവില്ല. എന്നാല്‍ ഈ ആരോപണങ്ങള്‍ സത്യമല്ലെങ്കില്‍ എന്നെ ഈ യെഹൂദര്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ആര്‍ക്കും കഴികയില്ല. ഇല്ല! കൈസര്‍ എന്‍റെമേല്‍ വിചാരണ നടത്തണമെന്നാണ് എന്‍റെ ആഗ്രഹം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്കു ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല;
Malayalam 1992 MBSI
ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏലക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവര്‍ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്കും ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അന്യായം ചെയ്ത് മരണയോഗ്യമായത് വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുക്കുവാൻ ആർക്കും കഴിയുന്നതല്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവര്‍ എന്‍റെ നേരേ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല;
Malayalam Bible POC-ML 2013
ഞാന്‍ തെറ്റുകാരനും വധശിക്‌ഷയര്‍ഹിക്കുന്ന എന്തെങ്കിലും ചെയ്‌തവനുമാണെങ്കില്‍ മരിക്കാന്‍ ഒരുക്കമാണ്‌. എന്നാല്‍, അവര്‍ എന്‍െറ മേല്‍ ചുമത്തുന്ന കുറ്റങ്ങളില്‍ കഴമ്പില്ലെങ്കില്‍ എന്നെ അവര്‍ക്കു വിട്ടുകൊടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഞാന്‍ സീസറിന്‍െറ അടുത്ത്‌ ഉപരിവിചാരണ ആവശ്യപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരണത്തിനർഹമായ എന്തെങ്കിലും കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, മരണശിക്ഷ ഏൽക്കുന്നതിന് എനിക്ക് ഒരു വിസമ്മതവുമില്ല. എന്നാൽ, എനിക്കു വിരോധമായി ഈ യെഹൂദന്മാർ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ സത്യമല്ലെങ്കിൽ, എന്നെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കാൻ ആർക്കും അവകാശമില്ല. കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് ഞാൻ അപേക്ഷിക്കുന്നു!” എന്നു മറുപടി പറഞ്ഞു.