Acts 25:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ യെരൂശലേമില്‍ പോയപ്പോള്‍ അയാളെക്കുറിച്ചുള്ള ആരോപണങ്ങള്‍ യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാരും നേതാക്കന്മാരും എന്നെ അറിയിക്കുകയും അയാളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Malayalam (ERV) WBTC Bible
ഞാന്‍ യെരൂശലേമിലേക്കു പോയപ്പോള്‍ അവിടെയുള്ള മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും അവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. അവനെ വധശിക്ഷയ്ക്കു വിധിക്കാന്‍ അവര്‍ എന്നോടാവശ്യപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.
Malayalam 1992 MBSI
ഞാന്‍ യെരൂശലേമില്‍ ചെന്നപ്പോള്‍ യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്റെ അടുക്കല്‍ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്ന് പൗലൊസ് എന്നു പേരുള്ള അവന്റെ നേരെ അന്യായം ബോധിപ്പിച്ച്. വിധിക്ക് അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യെരൂശലേമില്‍ ചെന്നപ്പോള്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്‍റെ അടുക്കല്‍ വന്ന് അവന്‍റെ നേരേ അന്യായം ബോധിപ്പിച്ചു വിധിക്ക് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
ഞാന്‍ ജറുസലെമിലായിരുന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്‌താവിക്കാന്‍ അപേക്‌ഷിച്ചുകൊണ്ട്‌ അവനെക്കുറിച്ചുള്ള വിവ രങ്ങള്‍ എന്നെ ധരിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ജെറുശലേമിൽ ചെന്നപ്പോൾ, പുരോഹിതമുഖ്യന്മാരും യെഹൂദാമതത്തിലെ നേതാക്കന്മാരും അയാൾക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ശിക്ഷയ്ക്കു വിധിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.