Acts 25:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ വാദിപ്രതികളെ അഭിമുഖമായി നിറുത്തി, പ്രതിയുടെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കു സമാധാനം ബോധിപ്പിക്കുന്നതിന് അവസരം നല്‌കാതെ ശിക്ഷയ്‍ക്ക് ഏല്പിച്ചുകൊടുക്കുന്ന പതിവു റോമാഗവര്‍മെന്‍റിനില്ലെന്നു ഞാന്‍ അവര്‍ക്കു മറുപടി നല്‌കി.
Malayalam (ERV) WBTC Bible
പക്ഷേ ഞാന്‍ മറുപടി പറഞ്ഞു, ‘ഒരാളില്‍ തെറ്റുകള്‍ ആരോപിക്കപ്പെട്ടാല്‍ അയാളുടെ മേല്‍ വിധിയ്ക്കുന്നതിന് മറ്റുള്ളവരെ ഏല്പിക്കുക റോമാക്കാരുടെ പതിവല്ല. ആദ്യം ആരോപണം നടത്തുന്നവനുമായി അയാള്‍ മുഖാമുഖം വാദിക്കണം. അതിനുശേഷം അവന് സ്വന്തം ന്യായങ്ങള്‍ നിരത്താന്‍ അവസരം കൊടുക്കണം.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമർക്കു മര്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാന്‍ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാര്‍ക്കും മര്യാദയല്ല എന്നു ഞാന്‍ അവരോടു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിക്കുവാൻ അവസരം കിട്ടും മുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നത് റോമർക്ക് മര്യാദയല്ല എന്ന് ഞാൻ അവരോട് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിപ്പാന്‍ ഇടകിട്ടും മുമ്പേ യാതൊരു മനുഷ്യനെയും ഏല്പിച്ചുകൊടുക്കുന്നത് റോമര്‍ക്ക് മര്യാദയല്ല എന്ന് ഞാന്‍ അവരോട് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
വാദിയെ മുഖാഭിമുഖം കണ്ട്, തന്‍െറ മേല്‍ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാന്‍ പ്രതിക്ക് അവസരം നല്‍കാതെ, അവനെ ഏല്‍പിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ല എന്നു ഞാന്‍ മറുപടി പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ, തനിക്കെതിരേ ആരോപണം നടത്തുന്നവരെ മുഖാമുഖം കണ്ട് അവരുടെ ആരോപണങ്ങൾക്കു പ്രതിവാദം നടത്താൻ അവസരം ലഭിക്കുന്നതിനുമുമ്പ് ഒരു മനുഷ്യനെ ശിക്ഷിക്കാൻ ഏൽപ്പിച്ചുകൊടുക്കുന്നത് റോമാക്കാരുടെ സമ്പ്രദായമല്ലെന്നു ഞാൻ അവരോടു പറഞ്ഞു.