Acts 25:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട്, അവര്‍ വന്നുകൂടിയതിന്‍റെ പിറ്റേദിവസം തന്നെ, ഞാന്‍ ന്യായാസനത്തിലിരുന്ന് ആ മനുഷ്യനെ ഹാജരാക്കുവാന്‍ ഉത്തരവിട്ടു.
Malayalam (ERV) WBTC Bible
അതിനാല്‍ ഈ യെഹൂദര്‍ വിചാരണ നടത്തുന്നതിന് ഇവിടെ കൈസര്യയിലെത്തി. ഞാന്‍ സമയം പാഴാക്കിയുമില്ല. പിറ്റേന്ന് ഞാന്‍ ന്യായാസനത്തില്‍ ഇരുന്ന് അയാളെ കൊണ്ടുവരാന്‍ ആജ്ഞാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ അവർ ഇവിടെ വന്നു കൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തിൽ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.
Malayalam 1992 MBSI
ആകയാല്‍ അവര്‍ ഇവിടെ വന്നു കൂടിയാറെ ഞാന്‍ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തില്‍ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ അവർ ഇവിടെ വന്നതിന് ശേഷം ഞാൻ ഒട്ടും താമസിയാതെ പിറ്റെന്ന് തന്നെ ന്യായാസനത്തിൽ ഇരുന്നു; തുടർന്ന് ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ അവര്‍ ഇവിടെ വന്നുകൂടിയാറെ ഞാന്‍ ഒട്ടും താമസിയാതെ പിറ്റേന്നുതന്നെ ന്യായാസനത്തില്‍ ഇരുന്ന് ആ പുരുഷനെ കൊണ്ടുവരുവാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
അവര്‍ ഇവിടെ ഒരുമിച്ചുകൂടിയപ്പോള്‍, ഒ ട്ടും താമസം വരുത്താതെ അടുത്തദിവസം തന്നെ ഞാന്‍ന്യായാസനത്തില്‍ ഇരുന്ന്‌ആ മനുഷ്യനെ കൊണ്ടുവരാന്‍ കല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ എന്നോടുകൂടെ ഇവിടെയെത്തിയപ്പോൾ ഞാൻ കേസ് വൈകിക്കാതെ പിറ്റേന്നുതന്നെ കോടതി വിളിച്ചുകൂട്ടുകയും ആ മനുഷ്യനെ കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തു.