Acts 25:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെയുള്ള ആക്ഷേപങ്ങളെക്കുറിച്ചു കൂലങ്കഷമായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട്, യെരൂശലേമില്‍ പോയി അവിടെവച്ച് ഈ ആരോപണങ്ങളെപ്പറ്റിയുള്ള വിസ്താരം നടത്തുന്നത് സമ്മതമാണോ എന്നു ഞാന്‍ പൗലൊസിനോടു ചോദിച്ചു.
Malayalam (ERV) WBTC Bible
ഇക്കാര്യത്തെപ്പറ്റി എനിക്കധികമൊന്നും അറിവില്ലാത്തതിനാല്‍ ഞാന്‍ പിന്നെ അധികം ചോദ്യം ചെയ്തില്ല. എങ്കിലും ഞാന്‍ പെൌലൊസിനോടു ചോദിച്ചു, ‘നിനക്കു യെരൂശലേമിലേക്കു പോയി അവിടെവച്ചു ഈ കാര്യങ്ങളെപ്പറ്റി വിധിക്കപ്പെടണമെന്നുണ്ടോ?’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാൻ അറിയായ്കയാൽ: നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.
Malayalam 1992 MBSI
ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാന്‍ അറിയായ്കയാല്‍നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്ക് യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാന്‍ അറിയായ്കയാല്‍: നിനക്ക് യെരൂശലേമിലേക്ക് പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
എന്തു തീരുമാനമെടുക്കണമെന്നു നിശ്‌ചയമില്ലാതെ വന്നപ്പോള്‍ ജറുസലെമിലേക്കു പോകാനും അവിടെവച്ച്‌ ഇ വയെപ്പറ്റി വിചാരണ ചെയ്യപ്പെടാനും സമ്മതമാണോ എന്നു ഞാന്‍ അവനോടു ചോദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തേണ്ടതെങ്ങനെയെന്ന് എനിക്കറിവില്ലായിരുന്നതിനാൽ ഞാൻ അയാളോടു ജെറുശലേമിലേക്കു പോകാനും അവിടെ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിസ്തരിക്കപ്പെടാനും ഒരുക്കമാണോ എന്നു ചോദിച്ചു.