Acts 25:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ തന്‍റെ പേരിലുള്ള വ്യവഹാരം അഭിവന്ദ്യനായ കൈസര്‍ തീരുമാനിക്കുന്നതുവരെ തനിക്കു സംരക്ഷണം നല്‌കണമെന്നു പൗലൊസ് അഭ്യര്‍ഥിച്ചതിനാല്‍ അതുവരെ അയാളെ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ ഞാന്‍ ഉത്തരവിട്ടു.”
Malayalam (ERV) WBTC Bible
എന്നാല്‍ കൈസര്യയില്‍ തന്നെ സൂക്ഷിക്കപ്പെടണമെന്നായിരുന്നു അവന്‍റെ അഭ്യര്‍ത്ഥന. ചക്രവര്‍ത്തിയുടെ തീരുമാനമായിരുന്നു അവന്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ റോമയില്‍ കൈസറിന്‍റെ സമക്ഷത്തേക്ക് അവനെ എനിക്കയയ്ക്കാന്‍ കഴിയുംവരെ അവനെ തടവില്‍ സൂക്ഷിക്കാന്‍ ഞാന്‍ ഉത്തരവിട്ടു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ പൗലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയക്കുവോളം അവനെ സൂക്ഷിപ്പാൻ കല്പിച്ചു.
Malayalam 1992 MBSI
എന്നാല്‍ പൌലൊസ് ചക്രവര്‍ത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ പൗലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിക്കുവാൻ കല്പിച്ചു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ പൗലൊസ് ചക്രവര്‍ത്തി തിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയയ്ക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, ചക്രവര്‍ത്തിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തനിക്കു സംരക്ഷണം നല്‍കണമെന്നു പൗലോസ് അപേക്‌ഷിച്ചതിനാല്‍, സീസറിന്‍െറ അടുത്തേക്ക് അയയ്‌ക്കുന്നതുവരെ അവനെ തടവില്‍ വയ്‌ക്കാന്‍ ഞാന്‍ ആജ്‌ഞാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ചക്രവർത്തിയുടെ വിധിനിർണയത്തിനായി തന്നെ തടവിൽ സൂക്ഷിക്കണമെന്ന് പൗലോസ് അപേക്ഷിക്കയാൽ, കൈസറുടെ അടുത്തേക്കയയ്ക്കാൻ കഴിയുന്നതുവരെ, അയാളെ തടവിൽ വെക്കാൻ ഞാൻ ആജ്ഞ കൊടുത്തു.”