Acts 25:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തനിക്കും പൗലൊസിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു. “നാളെയാകട്ടെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
Malayalam (ERV) WBTC Bible
അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു, “എനിക്കയാളുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്.” ഫെസ്തൊസ് പറഞ്ഞു, “നാളെയാകട്ടെ, അങ്ങയ്ക്കവനെ ശ്രവിക്കാം!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നു: നാളെ കേൾക്കാം എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
ആ മനുഷ്യന്റെ പ്രസംഗം കേള്‍പ്പാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നുനാളെ കേള്‍ക്കാം എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ആ മനുഷ്യന്റെ പ്രസംഗം കേൾക്കുവാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു” എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞതിന്: “നാളെ കേൾക്കാം” എന്നു അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ മനുഷ്യന്റെ പ്രസംഗം കേള്‍പ്പാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോട് പറഞ്ഞതിന്: നാളെ കേള്‍ക്കാം എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അഗ്രിപ്പാ ഫേസ്‌തൂസിനോടു പറഞ്ഞു: അവന്‍െറ വാദം നേരില്‍ കേള്‍ക്കാന്‍ എനിക്കു താത്‌പര്യമുണ്ട്. അവന്‍ മറുപടി പറഞ്ഞു: എങ്കില്‍ നാളെ നിനക്കു കേള്‍ക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് അഗ്രിപ്പാ ഫെസ്തൊസിനോട്, “എനിക്ക് ആ മനുഷ്യന്റെ വാക്കുകൾ നേരിട്ടു കേൾക്കാൻ താത്പര്യമുണ്ട്.” എന്നു പറഞ്ഞു. “അയാൾക്കു പറയാനുള്ളത് നാളെ അങ്ങേക്കു കേൾക്കാം,” ഫെസ്തൊസ് മറുപടി പറഞ്ഞു.