Acts 25:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിറ്റേദിവസം അഗ്രിപ്പാ ബെര്‍ന്നീക്കയുമായി രാജകീയമായ ആഡംബരത്തോടുകൂടി വിചാരണമണ്ഡപത്തിലെത്തി. സൈനികമേധാവികളും നഗരത്തിലെ പ്രമുഖവ്യക്തികളും അവിടെ വന്നുകൂടിയിരുന്നു. ഫെസ്തൊസിന്‍റെ ഉത്തരവനുസരിച്ചു പൗലൊസിനെ ഹാജരാക്കി.
Malayalam (ERV) WBTC Bible
പിറ്റേന്ന് അഗ്രപ്പായും ബെര്‍ന്നിക്കയും പ്രത്യക്ഷപ്പെട്ടു. അവന്‍ വളരെ പ്രധാനപ്പെട്ട മനുഷ്യരെപ്പോലെ വസ്ത്രം ധരിയ്ക്കുകയും നടക്കുകയും ചെയ്തിരുന്നു. അഗ്രിപ്പായും ബെര്‍ന്നിക്കയും ശതാധിപന്മാരും കൈസര്യായിലെ മുഖ്യന്മാരും ന്യായാസനമുറിയിലേക്കു കയറി. പെൌലൊസിനെ അകത്തേക്കു കൊണ്ടുവരാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നു അഗ്രിപ്പാവു ബെർന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വന്നാറെ ഫെസ്തൊസിന്റെ കല്പനയാൽ പൗലൊസിനെ കൊണ്ടുവന്നു.
Malayalam 1992 MBSI
പിറ്റെന്നു അഗ്രിപ്പാവു ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്റെ കല്പനയാല്‍ പൌലൊസിനെ കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അടുത്ത ദിവസം അഗ്രിപ്പാവ് ബെർന്നീക്കയുമായി വളരെ പ്രൗഡിയോടെ സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വരികയും തുടർന്ന് ഫെസ്തൊസിന്റെ കല്പനയാൽ പൗലൊസിനെ കൊണ്ടുവരികയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റേന്നു അഗ്രിപ്പാവ് ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടുംകൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്റെ കല്പനയാല്‍ പൗലൊസിനെ കൊണ്ടുവന്നു.
Malayalam Bible POC-ML 2013
അടുത്തദിവസം അഗ്രിപ്പായും ബര്‍നിക്കെയും സഹസ്രാധിപന്‍മാരോടും നഗരത്തിലെ പ്രമാണികളോടുമൊപ്പം ആഡംബരസമന്വിതം സമ്മേളനശാലയില്‍ വന്നു. ഫേസ്‌തൂസിന്‍െറ കല്‍പനയനുസരിച്ചു പൗലോസിനെ കൊണ്ടുവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിറ്റേന്ന് അഗ്രിപ്പാവും ബർന്നീക്കയും സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖന്മാരോടുംകൂടെ, ആഡംബരപൂർവം സമ്മേളനമുറിയിലേക്കു പ്രവേശിച്ചു. ഫെസ്തൊസിന്റെ ആജ്ഞപ്രകാരം പൗലോസിനെ അകത്തേക്കു കൊണ്ടുവന്നു.