Acts 25:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അവിടുന്നു ദയാപൂര്‍വം പൗലൊസിനെ യെരൂശലേമിലേക്ക് അയയ്‍ക്കണം” എന്ന് അവര്‍ അഭ്യര്‍ഥിച്ചു.
Malayalam (ERV) WBTC Bible
തങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ ഫെസ്തൊസിനോടഭ്യര്‍ത്ഥിച്ചു: പെൌലൊസിനെ യെരൂശലേമിലേക്ക് മടക്കി അയയ്ക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. മാര്‍ഗ്ഗമദ്ധ്യേ പെൌലൊസിനെ പതിയിരുന്നു വധിക്കാനായിരുന്നു അവരുടെ പരിപാടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;
Malayalam 1992 MBSI
ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവര്‍ പൌലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലോസിനെ വഴിയിൽവച്ച് പതിയിരുപ്പുകാരെ നിർത്തി കൊന്നുകളയണം എന്ന് ആലോചിച്ചുകൊണ്ട്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദയ ചെയ്ത് അവനെ യെരൂശലേമിലേക്ക് വരുത്തേണ്ടതിന് അവര്‍ പൗലൊസിന് പ്രതികൂലമായി അവനോട് അപേക്ഷിച്ചു;
Malayalam Bible POC-ML 2013
തങ്ങള്‍ക്ക് ഒരാനുകൂല്യമെന്ന നിലയില്‍ അവനെ ജറുസലെ മിലേക്ക് അയയ്‌ക്കാന്‍ അവര്‍ അവനോട് അപേക്‌ഷിച്ചു. മാര്‍ഗമധ്യേ ഒളിഞ്ഞിരുന്ന് അവനെ കൊല്ലണമെന്ന് അവര്‍ ഗൂഢാലോചന നടത്തിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങൾക്കുള്ള ഒരു ആനുകൂല്യമെന്നനിലയിൽ പൗലോസിനെ ജെറുശലേമിലേക്കു വരുത്താൻ ദയവുണ്ടാകണമെന്ന് അവർ നിർബന്ധപൂർവം അപേക്ഷിച്ചു. അദ്ദേഹത്തെ വഴിക്കുവെച്ചു കൊന്നുകളയാൻ അവർ ഒരു പതിയിരിപ്പിനു വട്ടംകൂട്ടുന്നുണ്ടായിരുന്നു.