Acts 25:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തെ വഴിയില്‍വച്ച് അപായപ്പെടുത്തുവാന്‍ അവര്‍ ഗൂഢാലോചന നടത്തിയിരുന്നു. അതിനു ഫെസ്തൊസ് ഇപ്രകാരം മറുപടി നല്‌കി: “പൗലൊസിനെ കൈസര്യയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്; ഉടനെതന്നെ ഞാന്‍ അവിടേക്കു തിരിച്ചുപോകുന്നുണ്ട്.
Malayalam (ERV) WBTC Bible
എന്നാല്‍ ഫെസ്തൊസ് മറുപടി പറഞ്ഞു, “ഇല്ല! പെൌലൊസിനെ കൈസര്യായില്‍ തന്നെ താമസിപ്പിക്കും. ഞാന്‍ നേരിട്ടു കൈസര്യായില്‍ ഉടന്‍ പോകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി. അതിന്നു ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;
Malayalam 1992 MBSI
വഴിയില്‍വെച്ചു അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പുനിര്‍ത്തി. അതിന്നു ഫെസ്തൊസ്പൌലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്കു പോകുന്നുണ്ടു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ യെരുശലേമിലേക്കു വരുത്തുവാൻ ദയവുണ്ടാകേണം എന്ന് അവർ പൗലോസിന് പ്രതികൂലമായി ഉപായബുദ്ധിയോടെ ഫെസ്തോസിനോട് അപേക്ഷിച്ചു. അതിന് ഫെസ്തൊസ്: “പൗലൊസിനെ കൈസര്യയിൽ തടവുകാരനായി സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്ക് പോകുന്നുണ്ട്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴിയില്‍വച്ച് അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പ് നിറുത്തി. അതിന് ഫെസ്തൊസ്: പൗലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്ക് പോകുന്നുണ്ട്;
Malayalam Bible POC-ML 2013
പൗലോസിനെ കേ സറിയായില്‍ സൂക്‌ഷിച്ചിട്ടുണ്ടെന്നും താന്‍ ഉടന്‍തന്നെ അവിടെപ്പോകാന്‍ ഉദ്‌ദേശിക്കുന്നുണ്ടെന്നും ഫേസ്‌തൂസ് മറുപടി നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫെസ്തൊസ് അവരോട്: “പൗലോസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഞാൻ ഉടനെതന്നെ അവിടേക്കു പോകുന്നുണ്ട്.