Acts 25:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫെസ്തോസ് എട്ടുപത്തുദിവസം അവരോടുകൂടി കഴിഞ്ഞശേഷം കൈസര്യയിലേക്കു മടങ്ങിപ്പോയി. പിറ്റേദിവസം അദ്ദേഹം ന്യായാസനത്തില്‍ ഉപവിഷ്ടനായിരുന്നുകൊണ്ട്, പൗലൊസിനെ ഹാജരാക്കുവാന്‍ ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
ഫെസ്തൊസ് എട്ടു പത്തു ദിവസങ്ങള്‍കൂടി യെരൂശലേമില്‍ തങ്ങി. എന്നിട്ടവന്‍ കൈസര്യയിലേക്കു മടങ്ങി. പിറ്റേന്നു പെൌലൊസിനെ തന്‍റെ മുന്പില്‍ ഹാജരാക്കുവാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു. ഫെസ്തൊസ് നീതിപീഠത്തിലി രുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്കു മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തിൽ ഇരുന്നു പൗലൊസിനെ വരുത്തുവാൻ കല്പിച്ചു.
Malayalam 1992 MBSI
അവന്‍ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യകൂ മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തില്‍ ഇരുന്നു പൌലൊസിനെ വരുത്തുവാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഏകദേശം എട്ട് പത്തു ദിവസം യെരുശലേമിൽ അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യയ്ക്ക് മടങ്ങിപ്പോയി; പിറ്റെന്ന് ന്യായാസനത്തിൽ ഇരുന്ന് പൗലൊസിനെ വരുത്തുവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യക്ക് മടങ്ങിപ്പോയി; പിറ്റേന്ന് ന്യായാസനത്തില്‍ ഇരുന്ന് പൗലൊസിനെ വരുത്തുവാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
എട്ടുപത്തു ദിവസത്തോളം അവരുടെ ഇടയില്‍ താമസിച്ചതിനുശേഷം അവന്‍ കേ സറിയായിലേക്കു മടങ്ങിപ്പോയി. അടുത്ത ദിവസം അവന്‍ ന്യായാസനത്തില്‍ ഇരുന്ന്‌, പൗലോസിനെ കൊണ്ടുവരാന്‍ കല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരോടുകൂടെ എട്ടുപത്തു ദിവസം താമസിച്ചശേഷം അയാൾ കൈസര്യയിലേക്കു യാത്രയായി; പിറ്റേദിവസം അയാൾ കോടതി വിളിച്ചുകൂട്ടി പൗലോസിനെ തന്റെ മുമ്പിൽ ഹാജരാക്കാൻ ആജ്ഞാപിച്ചു.