Acts 25:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസ് ഫെസ്തൊസിന്‍റെ മുമ്പിലെത്തിയപ്പോള്‍ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു. എന്നാല്‍ അവയൊന്നും തെളിയിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Malayalam (ERV) WBTC Bible
പെൌലൊസ് മുറിയിലേക്കു വന്നു. യെരൂശലേമില്‍നിന്നും വന്ന യെഹൂദര്‍ അവനു ചുറ്റും കൂടി. പെൌലൊസ് വളരെ ഗൌരവമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നവര്‍ ആരോപിച്ചു. എന്നാല്‍ അവയില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്കായില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വന്നാറെ യെരൂശലേമിൽ നിന്നു വന്ന യെഹൂദന്മാർ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
Malayalam 1992 MBSI
അവന്‍ വന്നാറെ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വന്നതിനുശേഷം യെരൂശലേമിൽ നിന്ന് വന്ന യെഹൂദന്മാർ ചുറ്റും നിന്ന് പൗലൊസിന് നേരെ കഠിനമായ കുറ്റങ്ങൾ പലതും ബോധിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വന്നാറെ യെരൂശലേമില്‍നിന്ന് വന്ന യെഹൂദന്മാര്‍ ചുറ്റും നിന്ന് അവന്‍റെ നേരേ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
Malayalam Bible POC-ML 2013
അവന്‍ വന്നപ്പോള്‍, ജറുസലെമില്‍നിന്ന്‌ എത്തിയിരുന്ന യഹൂദന്‍മാര്‍ അവന്‍െറ ചു റ്റും നിന്ന്‌ ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു; എന്നാല്‍, തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസ് ഹാജരായപ്പോൾ, ജെറുശലേമിൽനിന്ന് വന്നിരുന്ന യെഹൂദർ അദ്ദേഹത്തിനുചുറ്റും നിന്നുകൊണ്ട് ഗുരുതരമായ അനവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരേ ഉന്നയിച്ചു; എന്നാൽ, അവ തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.