Acts 26:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ കര്‍ത്താവ് അരുള്‍ചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാന്‍. നീ എഴുന്നേറ്റ് നിവര്‍ന്നു നില്‌ക്കുക; നീ ഇന്ന് എന്നെ ദര്‍ശിച്ചു എന്നതിനും, ഇനിയും ഞാന്‍ നിനക്കു കാണിച്ചു തരുവാന്‍ പോകുന്ന കാര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കുവാന്‍, എന്‍റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാന്‍ നിനക്കു പ്രത്യക്ഷനായത്.
Malayalam (ERV) WBTC Bible
എഴുന്നേല്‍ക്കൂ! ഞാന്‍ നിന്നെ എന്‍റെ ദാസനായി തെരഞ്ഞെടുത്തിരിക്കുന്നു. നീ എന്‍റെ സാക്ഷിയാകും. ഇന്നു നീ എന്നെപ്പറ്റി കാണുന്നതും ഞാന്‍ നിനക്കു കാട്ടിത്തരുന്നതുമായ കാര്യങ്ങളെപ്പറ്റിയും നീ ആളുകളോടു പറയും. അതുകൊണ്ടാണ് ഞാനിന്നു നിന്‍റെ അടുത്തേക്കു വന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.
Malayalam 1992 MBSI
എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്‍ക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്ക് കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്ക് പ്രത്യക്ഷനായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി.
Malayalam Bible POC-ML 2013
നീ എഴുന്നേറ്റുനില്‍ക്കുക. ഇപ്പോള്‍ നീ എന്നെപ്പറ്റി കണ്ടതും ഇനി കാണുവാനിരിക്കുന്നതുമായവയ്‌ക്കു സാക്‌ഷിയും ശുശ്രൂഷകനുമായി നിന്നെ നിയമിക്കാനാണ്‌ ഞാന്‍ നിനക്കു പ്രത്യക്‌ഷപ്പെട്ടിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്.