Acts 26:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവരും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയണമെന്നും മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യണമെന്നും, ആദ്യം ദമാസ്കസിലും പിന്നീട് യെരൂശലേമിലും അതിനുശേഷം യെഹൂദ്യനാട്ടിലെല്ലായിടത്തും, വിജാതീയരുടെ ഇടയിലും ഞാന്‍ പ്രസംഗിച്ചു.
Malayalam (ERV) WBTC Bible
മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയാന്‍ ഞാന്‍ ജനങ്ങളോടു പറഞ്ഞു തുടങ്ങി. തങ്ങളുടെ മാനസാന്തരത്തിനു തെളിവു നല്‍കാന്‍ തക്കപ്രവൃത്തികള്‍ ചെയ്യുവാനും ഞാന്‍ പറഞ്ഞു. ദമസ്ക്കൊസുകാരോടാണ് ഞാനിത് ആദ്യമായി പറഞ്ഞത്. പിന്നീട് യെരൂശലേമിലേക്കും തുടര്‍ന്ന് യെഹൂദ്യയിലെ എല്ലാ പ്രദേശങ്ങളിലും ഞാന്‍ അവിടുത്തുകാരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ജാതികള്‍ക്കിടയി ലും ഞാന്‍ പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.
Malayalam 1992 MBSI
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്നു പ്രസംഗിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്ന് പ്രസംഗിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്ന് പ്രസംഗിച്ചു.
Malayalam Bible POC-ML 2013
പ്രത്യുത, ആദ്യം ദമാസ്‌ക്കസിലുള്ളവരോടും പിന്നെ ജറുസലെ മിലും യൂദാ മുഴുവനിലും ഉള്ളവരോടും വിജാതീയരോടും, അവര്‍ പശ്‌ചാത്തപിക്കണമെന്നും പശ്‌ചാത്താപത്തിനു യോജി ച്ചപ്രവൃത്തികള്‍ ചെയ്‌തുകൊണ്ട്‌ ദൈവത്തിന്‍െറ അടുത്തേക്കു തിരിയണമെന്നും പ്രസംഗിക്കുകയത്ര ചെയ്‌തത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു.