Acts 26:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ രാജാവ് പൗലൊസിനോടു പറഞ്ഞു: “അല്പസമയംകൊണ്ട് താങ്കള്‍ എന്നെയും ഒരു ക്രിസ്ത്യാനിയാകുവാന്‍ പ്രേരിപ്പിക്കുന്നു.”
Malayalam (ERV) WBTC Bible
അഗ്രിപ്പാരാജാവ് പെൌലൊസിനോടു ചോദിച്ചു, “എന്നെ വളരെ എളുപ്പത്തില്‍ ഒരു ക്രിസ്ത്യാനിയാകാന്‍ പ്രേരിപ്പിക്കാമെന്നു നിങ്ങള്‍ കരുതുന്നുവോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഗ്രിപ്പാ പൗലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അഗ്രിപ്പാ പൌലൊസിനോടുഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഗ്രിപ്പാ പൗലൊസിനോട്: ഞാന്‍ ക്രിസ്ത്യാനിയായിത്തീരുവാന്‍ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: എളുപ്പത്തില്‍ എന്നെ ക്രിസ്‌ത്യാനിയാക്കാമെന്നാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അഗ്രിപ്പാ പൗലോസിനോട്, “ഈ അൽപ്പസമയത്തിനുള്ളിൽ എന്നെ ഒരു ക്രിസ്ത്യാനിയാക്കാമെന്നാണോ നീ ചിന്തിക്കുന്നത്?” എന്നു ചോദിച്ചു.