Acts 26:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസ് പറഞ്ഞു: “അങ്ങു മാത്രമല്ല, ഇന്ന് എന്‍റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ചുരുങ്ങിയ സമയംകൊണ്ടായാലും ദീര്‍ഘസമയംകൊണ്ടായാലും, ഈ ബന്ധനം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും എന്നെപ്പോലെയാകണമെന്നത്രേ ദൈവത്തോടുള്ള എന്‍റെ പ്രാര്‍ഥന.”
Malayalam (ERV) WBTC Bible
പെൌലൊസ് പറഞ്ഞു, അതത്ര എളുപ്പമാണോ വിഷമമാണോ എന്നത് പ്രശ്നമല്ല. ഇന്ന് എന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന ഓരോരുത്തരും രക്ഷിക്കപ്പെടുവാനും അവരെല്ലാം ഈ ചങ്ങലകളൊഴികെ എന്നെപ്പോലെ ആകണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു പൗലൊസ്: നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് പൗലൊസ്: “നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു പൗലൊസ്: നീ മാത്രമല്ല, ഇന്ന് എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകെട്ടെ അധികംകൊണ്ടാകെട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പൗലോസ്‌ പറഞ്ഞു: എളുപ്പത്തിലോ അല്ലാതെയോ, നീ മാത്രമല്ല ഇന്ന്‌ എന്‍െറ വാക്കു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ഈ ചങ്ങലയുടെ കാര്യത്തിലൊഴികെ, എന്നെപ്പോലെ ആകണമെന്നാണ്‌ ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു പൗലോസ്, “അൽപ്പസമയത്തിനുള്ളിലോ അധികസമയത്തിനുള്ളിലോ, എങ്ങനെയായാലും, അങ്ങുമാത്രമല്ല, ഇന്ന് എന്റെ വാക്കു കേൾക്കുന്ന എല്ലാവരും, ഈ ചങ്ങലയൊഴികെ, മറ്റെല്ലാറ്റിലും എന്നെപ്പോലെയായിത്തീരണം എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു” എന്നു മറുപടി പറഞ്ഞു.