Acts 26:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദമതാനുഷ്ഠാനങ്ങളില്‍ ഏറ്റവും തീക്ഷ്ണതയുള്ള പരീശ കക്ഷിയില്‍പ്പെട്ട ഒരുവനാണു ഞാനെന്ന് ആദിമുതല്‌ക്കേ അവര്‍ക്കറിയാം.
Malayalam (ERV) WBTC Bible
വളരെക്കാലമായി ഈ യെഹൂദര്‍ക്കും എന്നെ അറിയാം. അവര്‍ക്കു വേണമെങ്കില്‍ ഞാനൊരു നല്ല പരീശനാണെന്ന് പറയാം. മറ്റേതൊരു യെഹൂദവിഭാഗത്തെക്കാളും മതകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാണല്ലോ പരീശന്മാര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം.
Malayalam 1992 MBSI
ഞാന്‍ നമ്മുടെ മാര്‍ഗ്ഗത്തില്‍ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവര്‍ ആദിമുതല്‍ അറിയുന്നു; അവര്‍ക്കും മനസ്സുണ്ടെങ്കില്‍ സാക്ഷ്യം പറയാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നമ്മുടെ മതാനുഷ്ഠാനങ്ങൾ ഏറ്റവും കർക്കശമായി പ്രമാണിക്കുന്ന പരീശവിഭാഗത്തിൽ ഒരുവനായി ജീവിച്ചു എന്ന് അവർ ആദിമുതൽ അറിയുന്നു; അത് അവർ അംഗീകരിക്കേണ്ടതുമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നമ്മുടെ മാര്‍ഗത്തില്‍ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്ന് അവര്‍ ആദിമുതല്‍ അറിയുന്നു; അവര്‍ക്കു മനസ്സുണ്ടെങ്കില്‍ സാക്ഷ്യം പറയാം.
Malayalam Bible POC-ML 2013
ഞാന്‍ ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പ്പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നതെന്നും വളരെക്കാലമായി അവര്‍ക്ക് അറിവുള്ളതാണ്; മനസ്‌സുണ്ടെങ്കില്‍ അതു സാക്‌ഷ്യപ്പെടുത്താനും അവര്‍ക്കു സാധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു പരീശനായി, ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന വിഭാഗത്തിലാണ് ഞാൻ ജീവിച്ചത്. ദീർഘകാലമായി എന്നെ അറിയുന്ന യെഹൂദർ മനസ്സുവെച്ചാൽ എന്നെക്കുറിച്ചു സാക്ഷ്യം പറയാൻകഴിയും.