Acts 26:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നസറായനായ യേശുവിന്‍റെ നാമത്തിനു വിരോധമായി എന്തൊക്കെ ചെയ്യുവാന്‍ കഴിയുമോ, അതൊക്കെ ചെയ്യേണ്ടതാണെന്നു ഞാന്‍ ഒരുകാലത്തു കരുതിയിരുന്നു.
Malayalam (ERV) WBTC Bible
“ഞാനൊരു പരീശനായിരുന്നപ്പോള്‍ നസറായനായ യേശുവിനെതിരെ എനിക്കു പലതും ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.
Malayalam 1992 MBSI
നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നസറായനായ യേശുവിന്റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നസറായനായ യേശുവിന്‍റെ നാമത്തിനു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്ന് ഞാനും വിചാരിച്ചു സത്യം.
Malayalam Bible POC-ML 2013
നസറായനായ യേശുവിന്‍െറ നാമത്തിനു വിരുദ്‌ധമായി പലതും ചെയ്യേണ്ട തുണ്ട്‌ എന്ന്‌ ഒരിക്കല്‍ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്നാൽ കഴിവതെല്ലാം ചെയ്യണമെന്ന് ഞാനും ചിന്തിച്ചിരുന്നു;