Acts 27:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സുഹൃത്തുക്കളേ, ഇവിടെനിന്നുള്ള യാത്ര ആപല്‍ക്കരമാണെന്നു ഞാന്‍ കാണുന്നു. ചരക്കിനും കപ്പലിനും മാത്രമല്ല, നമ്മുടെ ജീവനും കഷ്ടനഷ്ടങ്ങളുണ്ടാകും.”
Malayalam (ERV) WBTC Bible
“മനുഷ്യരേ, ഈ യാത്ര പ്രയാസകരമാകുന്നു എന്നു എനിക്കു കാണാന്‍ കഴിയുന്നു. കപ്പലും അതിലെ സാമാനങ്ങളും നഷ്ടമാകും. നമ്മുടെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
Malayalam 1992 MBSI
പുരുഷന്മാരേ, ഈ യാത്രയില്‍ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്നു ഞാന്‍ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു” എന്ന് അവർക്ക് മുന്നറിയിപ്പ് നൽകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷന്മാരേ, ഈ യാത്രയില്‍ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്ന് ഞാന്‍ കാണുന്നു എന്ന് അവരെ പ്രബോധിപ്പിച്ചു.
Malayalam Bible POC-ML 2013
ഉപദേശിച്ചു: മാന്യരേ, നമ്മുടെ ഈ കപ്പല്‍യാത്ര കപ്പലിനും ചരക്കിനും മാത്രമല്ല നമ്മുടെ ജീവനുതന്നെയും നഷ്‌ടവും അപകടവും വരുത്തുമെന്നു ഞാന്‍ കാണുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പുരുഷന്മാരേ, നമ്മുടെ ഈ സമുദ്രയാത്ര നാശകരമാകും. അതു കപ്പലിനും ചരക്കിനും നമ്മുടെ ജീവനുപോലും ഭീമമായ നഷ്ടം വരുത്താൻപോകുന്നതായി ഞാൻ കാണുന്നു.”