Acts 27:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തെക്കന്‍കാറ്റ് മന്ദംമന്ദം വീശുവാന്‍ തുടങ്ങിയതുകൊണ്ട്, തങ്ങള്‍ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവര്‍ നങ്കൂരമെടുത്തു കപ്പല്‍ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്‍റെ തീരം ചേര്‍ന്ന് അവര്‍ യാത്ര തുടര്‍ന്നു.
Malayalam (ERV) WBTC Bible
അപ്പോള്‍ തെക്കു നിന്നൊരു നല്ല കാറ്റു വീശാന്‍ തുടങ്ങി. കപ്പലിലുണ്ടായിരുന്നവര്‍ അപ്പോള്‍ പറഞ്ഞു, “ആ കാറ്റാണു നമുക്കു വേണ്ടത്. ഇപ്പോഴതു കിട്ടി.” അതിനാല്‍ അവര്‍ നങ്കൂരം വലിച്ചു. ക്രേത്തദ്വീപിനു വളരെ അടുത്തേക്കു ഞങ്ങള്‍ സഞ്ചരിയ്ക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.
Malayalam 1992 MBSI
തെക്കന്‍ കാറ്റു മന്ദമായി ഊതുകയാല്‍ താല്പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്ന് തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്ത ദ്വീപിന്റെ തീരംചേർന്ന് ഓടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തെക്കന്‍കാറ്റു മന്ദമായി ഊതുകയാല്‍ താല്‍പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്‍റെ മറപറ്റി ഓടി.
Malayalam Bible POC-ML 2013
തെക്കന്‍കാറ്റ്‌ മന്‌ദമായി വീശിത്തുടങ്ങിയപ്പോള്‍ തങ്ങളുടെ ഉദ്‌ദേശ്യം സാധിതപ്രായമായി എന്ന ചിന്തയോടെ അവര്‍ നങ്കൂരം ഉയര്‍ത്തി ക്രത്തേയുടെ തീരം ചേര്‍ന്നുയാത്ര തുടര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തെക്കൻകാറ്റു മന്ദമായി വീശിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു എന്നുതന്നെ അവർ കരുതി. അതുകൊണ്ടു നങ്കൂരമുയർത്തി, ക്രേത്തയുടെ തീരംചേർന്ന് അവർ യാത്രതുടർന്നു.