Acts 27:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പെട്ടെന്ന് ദ്വീപില്‍നിന്ന് വടക്കുകിഴക്കന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി.
Malayalam (ERV) WBTC Bible
എന്നാല്‍ അപ്പോള്‍ തന്നെ ദ്വീപു മുറിച്ചുകൊണ്ട് “തെക്കുകിഴക്കന്‍” എന്നു പേരായ അതിശക്തമായ ഒരു കാറ്റും വീശി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു.
Malayalam 1992 MBSI
കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന്‍ എന്ന കൊടങ്കാറ്റു അടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അതിനുനേരേ ദ്വീപിൽനിന്ന് വടക്കുകിഴക്കൻ എന്ന കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലന്‍ എന്ന കൊടുങ്കാറ്റ് അടിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, പൊടുന്നനേ വടക്കുകിഴക്കന്‍ എന്നു വിളിക്കപ്പെടുന്നകൊടുങ്കാറ്റ്‌ കരയില്‍നിന്ന്‌ ആഞ്ഞടിച്ചു. കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അധികം സമയം ആകുന്നതിനുമുമ്പുതന്നെ, “വടക്കു-കിഴക്കൻ” എന്ന കൊടുങ്കാറ്റ് ദ്വീപിൽനിന്ന് ആഞ്ഞടിച്ചു.