Acts 27:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാന്‍ കഴിയാതെ വന്നപ്പോള്‍, ഞങ്ങള്‍ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്‍റെ ഗതിക്കൊത്തു കപ്പല്‍ വിട്ടു.
Malayalam (ERV) WBTC Bible
ആ കാറ്റ് കപ്പലിനെ ദൂരേക്കു എടുത്തുകൊണ്ടു പോയി. കപ്പലിന് കാറ്റിനെതിരെ സഞ്ചരിക്കാനായില്ല. അതിനാല്‍ ഞങ്ങള്‍ ആ ശ്രമം നിര്‍ത്തിയിട്ട് കാറ്റിനൊപ്പിച്ചു സഞ്ചരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.
Malayalam 1992 MBSI
കപ്പല്‍ കാറ്റിന്റെ നേരെ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ടു അങ്ങനെ പാറിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കപ്പലിന് കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കാറ്റിന് വഴങ്ങി അതിന്റെ വഴിക്കുതന്നെ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കപ്പല്‍ കാറ്റിന്‍റെ നേരേ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ട് അങ്ങനെ പാറിപ്പോയി.
Malayalam Bible POC-ML 2013
കാറ്റിനെ എതിര്‍ത്തുനില്‍ക്കാന്‍ അതിനു കഴി ഞ്ഞില്ല. അതിനാല്‍, ഞങ്ങള്‍ കാറ്റിനു വഴങ്ങി അതിന്‍െറ വഴിക്കുതന്നെ പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു; കാറ്റിനെതിരായി മുമ്പോട്ടുപോകാൻ സാധ്യമല്ലാതായി. അതുകൊണ്ട് ഞങ്ങൾ കാറ്റിനു വിധേയരാകുകയും അത് ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു.