Acts 27:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പല്‍ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണല്‍ത്തിട്ടയില്‍ ചെന്നു കയറുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് അവര്‍ പായ് താഴ്ത്തി; കാറ്റിന്‍റെ ഗതിക്കൊത്ത് കപ്പല്‍ നീങ്ങി.
Malayalam (ERV) WBTC Bible
രക്ഷാവഞ്ചി കപ്പലിലേക്കെടുത്തതിനു ശേഷം ആളുകള്‍ കയറുകൊണ്ടു കപ്പല്‍ വലിച്ചു കെട്ടി സുരക്ഷിതമാക്കി. സുവര്‍ത്തീസിലെ മണല്‍ത്തിട്ടയില്‍ കപ്പല്‍ ഉറയ്ക്കുമെന്ന് അവര്‍ ഭയന്നു. അതിനാലവര്‍ പായ താഴ്ത്തിക്കെട്ടി കപ്പലിനെ സ്വതന്ത്യമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
Malayalam 1992 MBSI
അതു വലിച്ചുകയറ്റീട്ടു അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പലിന്റെ വശത്തോട് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണൽത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായ് ഇറക്കി, അങ്ങനെ കാറ്റിന്റെ ദിശയ്ക്ക് നീക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് വലിച്ചുകയറ്റിയിട്ട് അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി.
Malayalam Bible POC-ML 2013
അവര്‍ അത് എടുത്തുയര്‍ത്തി കപ്പലിനോടു ചേര്‍ത്തു കെട്ടിയുറപ്പിച്ചു. പിന്നെ, സിര്‍ത്തിസ്‌തീരത്ത് ആഴംകുറഞ്ഞസ്‌ഥലങ്ങളില്‍ കപ്പല്‍ ഉറച്ചുപോകുമോ എന്നു ഭയപ്പെട്ടു കപ്പല്‍പ്പായ്‌കള്‍ താഴ്‌ത്തി. കാറ്റിന്‍െറ വഴിക്കു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു വലിച്ചുപൊക്കി കപ്പലിനോടു ചേർത്ത് കെട്ടിയുറപ്പിച്ചു. അതിനുശേഷം, കപ്പൽ സിർതിസിലെ മണൽത്തിട്ടകളിൽ ചെന്നുകയറുമെന്നു പേടിച്ച് കപ്പൽപ്പായ്‌കൾ താഴ്ത്തി, കപ്പലിനെ അതിന്റെ ഗതിക്കുവിട്ടു.