Acts 27:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഞങ്ങള്‍ ഏഷ്യാസംസ്ഥാനത്തിന്‍റെ കരപറ്റി അവിടെയുള്ള തുറമുഖങ്ങളിലേക്കു പോകുന്ന ഒരു അദ്രമുത്തു കപ്പലില്‍ കയറി പുറപ്പെട്ടു. തെസ്സലോനിക്യനിവാസിയും മാസിഡോണിയക്കാരനുമായ അരിസ്തര്‍ഹൊസും ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ ഒരു കപ്പലില്‍ കയറി യാത്ര ചെയ്തു. ആ ഗ്രാമത്തില്‍നിന്നും ആസ്യയിലെ പല ഭാഗങ്ങളിലേക്കും പോകുന്ന കപ്പലായിരുന്നു അത് അരിസ്തര്‍ഹൊസും ഞങ്ങളോടൊത്തുണ്ടായിരുന്നു. മക്കെദോന്യയിലെ തെസ്സലൊനിക്യക്കാരനായിരുന്നു അയാള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
Malayalam 1992 MBSI
അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഔടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനിക്കയില്‍ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലോനിക്യയിൽ നിന്നുള്ള മക്കദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനീക്യയില്‍നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ അദ്രാമീത്തിയാത്തില്‍ നിന്നുള്ള ഒരു കപ്പലില്‍ക്കയറി. അത്‌ ഏഷ്യയുടെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്നതായിരുന്നു. ഞങ്ങള്‍യാത്ര പുറപ്പെട്ടപ്പോള്‍ തെസലോനിക്കാനഗരവാസിയും മക്കെദോനിയാക്കാരനുമായ അരിസ്‌താര്‍ക്കൂസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഷ്യാപ്രവിശ്യയുടെ തീരത്തുള്ള സ്ഥലങ്ങൾക്കു സമീപത്തുകൂടി യാത്രചെയ്യാൻ പുറപ്പെടുന്ന അദ്രമുത്ത്യ തുറമുഖപട്ടണത്തിലെ ഒരു കപ്പലിൽ ഞങ്ങൾ യാത്രയാരംഭിച്ചു. മക്കദോന്യപ്രദേശത്തുള്ള തെസ്സലോനിക്യപട്ടണക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെയുണ്ടായിരുന്നു.