Acts 27:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അവര്‍ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റര്‍ ആഴമുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവര്‍ വീണ്ടും അളന്നപ്പോള്‍ മുപ്പതു മീറ്റര്‍ എന്നു കണ്ടു.
Malayalam (ERV) WBTC Bible
അവര്‍ ഒരറ്റത്തു ഭാരം കെട്ടിയ ഒരു കയര്‍ കടലിലേക്കിട്ടു. അവിടെ നൂറ്റിയിരുപതടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നു എന്നവര്‍ കണ്ടു. അവര്‍ അല്പം കൂടി മുന്പോട്ടേക്കു ചെന്ന് കയര്‍ വീണ്ടും എറിഞ്ഞു. അപ്പോള്‍ തൊണ്ണൂറു അടിയായിരുന്നു ആഴം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
Malayalam 1992 MBSI
അവര്‍ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഈയം ഇട്ട് ഇരുപത് മാറെന്ന് കണ്ട്; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ട് പതിനഞ്ച് മാറെന്ന് കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഈയം ഇട്ട് ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
Malayalam Bible POC-ML 2013
കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ വീണ്ടും അളന്നുനോക്കി. അപ്പോള്‍ പതിനഞ്ച്‌ ആള്‍ താഴ്‌ചയേ ഉണ്ടായിരുന്നുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ വെള്ളത്തിന്റെ ആഴം അളന്നു നോക്കിയപ്പോൾ ഏകദേശം മുപ്പത്തിയേഴു മീറ്റർ എന്നുകണ്ടു. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വെള്ളത്തിന്റെ ആഴം നോക്കിയപ്പോൾ ഏകദേശം ഇരുപത്തിയേഴു മീറ്റർ എന്നുകണ്ടു.