Acts 27:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കപ്പല്‍ പാറക്കെട്ടില്‍ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവര്‍ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു.
Malayalam (ERV) WBTC Bible
ഞ ങ്ങള്‍ പാറകളിന്മേല്‍ ചെന്നിടിക്കുമെന്ന് ജോലിക്കാര്‍ കരുതി. അതിനാലവര്‍ നാലു നങ്കൂരങ്ങള്‍ വെള്ളത്തിലേക്കിട്ടു. എന്നിട്ടവര്‍ പകല്‍ വെളിച്ചത്തിനായി പ്രാര്‍ത്ഥിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
Malayalam 1992 MBSI
പാറ സ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ചു അവര്‍ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാല് നങ്കൂരം ഇട്ട്, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാറസ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ച് അവര്‍ അമരത്തുനിന്നു നാലു നങ്കൂരം ഇട്ട്, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.
Malayalam Bible POC-ML 2013
കപ്പല്‍ പാറക്കെട്ടില്‍ച്ചെന്ന്‌ ഇടിച്ചെങ്കിലോ എന്നു ഭയന്ന്‌, അവര്‍ അമരത്തുനിന്നു നാലു നങ്കൂരങ്ങള്‍ ഇറക്കിയിട്ട്‌ പ്രഭാതമാകാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ പാറക്കെട്ടുകളിൽ തട്ടിത്തകരുമെന്നുള്ള ഭയത്താൽ അവർ നാലു നങ്കൂരങ്ങൾ അമരത്തുനിന്നു താഴ്ത്തി, നേരം പുലരുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു.