Acts 27:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിറ്റേദിവസം ഞങ്ങള്‍ സീദോനില്‍ എത്തി. പൗലൊസിനോടു യൂലിയൊസ് സ്നേഹപൂര്‍വം പെരുമാറുകയും, തന്‍റെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാനും അവരുടെ സല്‍ക്കാരോപചാരങ്ങള്‍ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
പിറ്റേന്നു ഞങ്ങള്‍ സീദോന്‍നഗരത്തിലേക്കു വന്നു. പെൌലൊസിനെ സംബന്ധിച്ചിടത്തോളം യൂലിയൊസ് നല്ലവനായാരുന്നു. സുഹൃത്തുക്കളെ സന്ദര്‍ശിക്കാനുള്ള സ്വാതന്ത്യം അയാള്‍ പെൌലൊസിനു നല്‍കിയിരുന്നു. ആ സുഹൃത്തുക്കള്‍ പൌ ലൊസിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
Malayalam 1992 MBSI
പിറ്റെന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റേന്ന് ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോട് ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റേന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.
Malayalam Bible POC-ML 2013
പിറ്റെദിവസം ഞങ്ങള്‍ സീദോനിലിറങ്ങി. ജൂലിയൂസ്‌ പൗലോസിനോടു ദയാപൂര്‍വം പെരുമാറുകയും സ്‌നേഹിതരുടെ അടുക്കല്‍ പോകുന്നതിനും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതിനും അവനെ അനുവദിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിറ്റേദിവസം ഞങ്ങൾ സീദോനിൽ ഇറങ്ങി: യൂലിയൊസ് പൗലോസിനോടുള്ള ദയനിമിത്തം അദ്ദേഹത്തിനു തന്റെ സ്നേഹിതന്മാരുടെ അടുക്കൽ പോകാനും അവരുടെ സൽക്കാരം സ്വീകരിക്കാനും അനുവാദം നൽകി.