Acts 27:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുലര്‍ച്ചയായപ്പോള്‍ നാവികര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപെടുവാന്‍ ശ്രമിച്ചു. അവര്‍ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തില്‍ തോണി കടലിലിറക്കി.
Malayalam (ERV) WBTC Bible
ഏതാനും ജോലിക്കാര്‍ കപ്പല്‍ വിട്ടു പോകാനൊരുങ്ങി. അവര്‍ രക്ഷാവഞ്ചി വെള്ളത്തിലിറക്കി. അവര്‍ കൂടുതല്‍ നങ്കൂരങ്ങള്‍ കപ്പലിന്‍റെ മുകള്‍ഭാഗത്തുനുന്നും വെള്ളത്തിലേക്ക് ഇടുകയാണെന്ന് ഭാവിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
Malayalam 1992 MBSI
എന്നാല്‍ കപ്പല്‍ക്കാര്‍ കപ്പല്‍ വിട്ടു ഔടിപ്പോകുവാന്‍ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ കപ്പല്ക്കാര്‍ കപ്പല്‍ വിട്ട് ഓടിപ്പോകുവാന്‍ വിചാരിച്ച് അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.
Malayalam Bible POC-ML 2013
നാവികര്‍ കപ്പലില്‍നിന്നു രക്‌ഷപെടാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍, കപ്പലിന്‍െറ അണിയത്തുനിന്നു നങ്കൂരമിറക്കാനെന്ന വ്യാജേന തോണി കടലിലിറക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അണിയത്തുനിന്നു നങ്കൂരം ഇറക്കുന്നു എന്ന ഭാവത്തിൽ പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം കടലിലിറക്കി നാവികർ കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു.