Acts 27:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നേരം പുലരാറായപ്പോള്‍ എല്ലാവരെയും ഭക്ഷണം കഴിക്കുവാന്‍ പൗലൊസ് നിര്‍ബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ.
Malayalam (ERV) WBTC Bible
നേരം വെളുക്കുംമുന്പ് എന്തെങ്കിലും ആഹാരം കഴിയ്ക്കാന്‍ പെൌലൊസ് ജനങ്ങളെ നിര്‍ബന്ധിച്ചു. അവന്‍ പറഞ്ഞു, “കഴിഞ്ഞ രണ്ടാഴ്ചകളായി നിങ്ങള്‍ ആകാംക്ഷാഭരിതരായിട്ട് ഇരിക്കുകയായിരുന്നു. നിങ്ങളൊന്നും കഴിച്ചിട്ടുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
Malayalam 1992 MBSI
നേരം വെളുക്കാറായപ്പോള്‍ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചുനിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നേരം വെളുക്കാറായപ്പോള്‍ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: നിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നത് ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
Malayalam Bible POC-ML 2013
പ്രഭാതമാകാറായപ്പോള്‍, ഭക്‌ഷണം കഴിക്കാന്‍ പൗലോസ്‌ എല്ലാവരെയും പ്രരിപ്പിച്ചു. അവന്‍ പറഞ്ഞു: നിങ്ങള്‍ ഉത്‌കണ്‌ഠാകുലരായി ഒന്നും ഭക്ഷിക്കാതെ കഴിയാന്‍ തുടങ്ങിയിട്ട്‌ പതിനാലു ദിവസമായല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുലർച്ചയ്ക്ക് അൽപ്പംമുമ്പ് പൗലോസ് അവരെയെല്ലാവരെയും ആഹാരം കഴിക്കാൻ നിർബന്ധിച്ചു. “കഴിഞ്ഞ പതിന്നാലു ദിവസമായി നിങ്ങൾ നിരന്തരമായ അനിശ്ചിതത്വംമൂലം ആഹാരം വെടിഞ്ഞു കഴിയുകയായിരുന്നല്ലോ.