Acts 27:39 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രഭാതമായപ്പോള്‍ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് നാവികര്‍ക്കു മനസ്സിലായില്ല; എങ്കിലും ഒരു ഉള്‍ക്കടലും അതിന്‍റെ കരയും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ അവിടെ അടുപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു.
Malayalam (ERV) WBTC Bible
നേരം പുലര്‍ന്നപ്പോള്‍ അവര്‍ കര കണ്ടു. പക്ഷേ അത് ഏതു സ്ഥലമാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ഒരു ഉള്‍ക്കടലും തീരവും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ തീരത്തടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു.
Malayalam 1992 MBSI
വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്നു അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്കു ഔടിക്കേണം എന്നു ഭാവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വെളിച്ചമായപ്പോൾ ഇന്ന ദേശം എന്ന് അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ട്, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്നു ഭാവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്ന് അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്ക് ഓടിക്കേണം എന്ന് ഭാവിച്ചു.
Malayalam Bible POC-ML 2013
പ്രഭാതമായപ്പോള്‍ അവര്‍ സ്‌ഥലം തിരിച്ചറിഞ്ഞില്ലെങ്കിലും മണല്‍ത്തിട്ടകളോടുകൂടിയ ഒരു ഉള്‍ക്കടല്‍ കണ്ടു. കഴിയുമെങ്കില്‍ അവിടെ കപ്പലടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നേരം വെളുത്തപ്പോൾ, സ്ഥലം ഏതെന്നു തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും മണൽത്തീരമുള്ള ഒരു ഉൾക്കടൽ കണ്ടിട്ട്, കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കാൻ അവർ നിശ്ചയിച്ചു.