Acts 27:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നങ്കൂരം അറുത്തു കടലില്‍ ഇട്ടു; ചുക്കാന്‍റെ കെട്ടും അഴിച്ചു കാറ്റിന് അഭിമുഖമായി പായ് ഉയര്‍ത്തി കരയെ ലക്ഷ്യമാക്കി കപ്പല്‍വിട്ടു.
Malayalam (ERV) WBTC Bible
നങ്കൂരത്തെ താങ്ങി നിര്‍ത്തിയിരുന്ന കയറുകള്‍ അവര്‍ മുറിയ്ക്കുകയും ചെയ്തു. എന്നിട്ടവര്‍ മുന്നിലത്തെ പായ നിവര്‍ത്തി തീരത്തേക്ക് കപ്പല്‍ ഓടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി.
Malayalam 1992 MBSI
നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഔടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നങ്കൂരം അറുത്ത് കടലിൽ വിട്ട് ചുക്കാന്റെ കെട്ടും അഴിച്ച് പെരുമ്പായ് കാറ്റുമുഖമായി ഉയർത്തിക്കെട്ടി കരയ്ക്ക് നേരെ ഓടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്‍റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരയ്ക്കു നേരേ ഓടി.
Malayalam Bible POC-ML 2013
അവര്‍ നങ്കൂരങ്ങള്‍ അറുത്ത്‌ കടലില്‍തള്ളി. ചുക്കാന്‍ ബന്‌ധിച്ചിരുന്ന കയറുകളും അയച്ചു. കാറ്റിനനുസരിച്ചു പായ്‌ ഉയര്‍ത്തിക്കെട്ടി, തീരത്തേക്കു നീങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നങ്കൂരങ്ങൾ മുറിച്ചു കടലിൽത്തള്ളുകയും ചുക്കാൻ ബന്ധിച്ചിരുന്ന കയർ അഴിച്ചുവിടുകയും ചെയ്തു. പിന്നീട് കാറ്റിനെതിരേ പായ നിവർത്തി കരയ്ക്കുനേരേ നീങ്ങി.