Acts 27:41 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് രണ്ടു കടല്‍ സന്ധിക്കുന്ന സ്ഥാനമായിരുന്നതിനാല്‍, കപ്പല്‍ മണല്‍ത്തിട്ടയില്‍ ചെന്നുകയറി അണിയം ഉറച്ചു; കപ്പല്‍ അവിടെനിന്ന് ഇളകാതെയായി. തിരത്തല്ലേറ്റ് കപ്പലിന്‍റെ അമരം തകര്‍ന്നു.
Malayalam (ERV) WBTC Bible
പക്ഷേ കപ്പലൊരു മണല്‍ത്തിട്ടയില്‍ ഇടിച്ചു. കപ്പലിന്‍റെ മുന്‍ഭാഗം അതില്‍ ഉറച്ചു. കപ്പലിന് അനങ്ങാന്‍ കഴിഞ്ഞില്ല. അപ്പോള്‍ വലിയ തിരമാലകള്‍ വന്ന് കപ്പലിന്‍റെ പിന്‍ഭാഗത്തെ കഷണങ്ങളായി തകര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.
Malayalam 1992 MBSI
ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല്‍ ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇരുകടൽ കൂടിയൊരു സ്ഥലത്തിന്മേൽ ചെന്ന് കയറുകയാൽ കപ്പൽ അടിഞ്ഞ്, അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ ശക്തിയാൽ ഉടഞ്ഞുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല്‍ ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞ് അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി.
Malayalam Bible POC-ML 2013
മുമ്പോട്ടു നീങ്ങിയ കപ്പല്‍ തള്ളിനിന്നതിട്ടയില്‍ചെന്നുറച്ചു. കപ്പലിന്‍െറ അണിയം മണ്ണില്‍പ്പുതഞ്ഞു ചലനരഹിതമായി. അമരം തിരമാലയില്‍പ്പെട്ടു തകര്‍ന്നുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ കപ്പൽ ഇരുവശവും കടലുള്ള ഒരു മണൽത്തിട്ടയിൽ കയറി ഉറച്ചുപോയി. അണിയം അനക്കമില്ലാതാകുകയും അമരം തിരകളുടെ ആഘാതത്തിൽ തകർന്നുപോകുകയും ചെയ്തു.