Acts 27:43 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശതാധിപനാകട്ടെ പൗലൊസിനെ രക്ഷിക്കണമെന്നാഗ്രഹിച്ചതുകൊണ്ട് പടയാളികളുടെ ഉദ്യമം തടഞ്ഞു. നീന്താന്‍ കഴിവുള്ളവര്‍ ആദ്യം കടലില്‍ ചാടി നീന്തിയും,
Malayalam (ERV) WBTC Bible
പക്ഷേ ശതാധിപന്‍ പെൌലൊസിനെ കൊല്ലാതിരിക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ അയാള്‍ മറ്റു തടവുകാരെ വധിക്കാന്‍ അനുവദിച്ചില്ല. നീന്തലറിയാവുന്നവര്‍ ആദ്യം വെള്ളത്തില്‍ ചാടി നീന്തി കരയിലേക്കു പോകുവാന്‍ യൂലിയൊസ് ജനങ്ങളോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും
Malayalam 1992 MBSI
ശതാധിപനോ പൌലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരെക്കു പറ്റുവാനും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശതാധിപനോ പൗലൊസിനെ രക്ഷിക്കാൻ ആഗ്രഹിച്ചിട്ട് അവരുടെ ആലോചനയെ തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്ക് പറ്റുവാനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശതാധിപനോ പൗലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ട് അവരുടെ താല്‍പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരയ്ക്കു പറ്റുവാനും
Malayalam Bible POC-ML 2013
പൗലോസിനെ രക്‌ഷിക്കണമെന്നാഗ്രഹി ച്ചശതാധിപന്‍ ആ ഉദ്യമത്തില്‍നിന്ന്‌ അവരെ തടഞ്ഞു. നീന്തല്‍ വശമുള്ളവരെല്ലാം ആദ്യം കപ്പലില്‍നിന്നു ചാടിയും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ശതാധിപൻ പൗലോസിന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ആ ആലോചനയിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. നീന്താൻ കഴിവുള്ളവർ കപ്പലിൽനിന്ന് ആദ്യം ചാടി നീന്തി കരയ്ക്കെത്തിക്കൊള്ളാനും