Acts 27:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ സാവധാനത്തിലാണ് യാത്രചെയ്തത്. വളരെ ക്ലേശിച്ച് ഞങ്ങള്‍ ക്നീദോസില്‍ എത്തി.
Malayalam (ERV) WBTC Bible
ഞങ്ങള്‍ വളരെ പതുക്കെ അനേകദിവസം യാത്ര ചെയ്തു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ ക്നീദോനില്‍ എത്തുന്നതിന് ഞങ്ങള്‍ വളരെ ക്ലേശിച്ചു. ഈ വഴിക്ക് ഞങ്ങള്‍ക്ക് അധികം യാത്ര ചെയ്യാനായില്ല. അതിനാല്‍ ഞങ്ങള്‍ ശല്‍മോനിനടുത്തുള്ള ക്രേത്തദ്വീപിന്‍റെ തെക്കുവശത്തുകൂടി യാത്ര ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി,
Malayalam 1992 MBSI
പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഔടി, ക്നീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഔടി,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഞങ്ങൾ വളരെദിവസം പതുക്കെ ഓടി, ക്നീദൊസിന് സമീപത്ത് പ്രയാസത്തോടെ എത്തി, കാറ്റ് പ്രതികൂലമാകയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്ക് എതിരെ ഓടി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്‍റെ മറപറ്റി ശല്മോനയ്ക്ക് നേരേ ഓടി,
Malayalam Bible POC-ML 2013
ഞങ്ങള്‍ കുറച്ചധികം ദിവസം മന്‌ദഗതിയില്‍യാത്രചെയ്‌ത്‌ വളരെ പ്രയാസപ്പെട്ട്‌ ക്‌നീദോസിന്‌ എതിരേ എത്തി. മുന്നോട്ടുപോകാന്‍ കാറ്റ്‌ അനുവദിക്കായ്‌കയാല്‍ സല്‍മോനെയുടെ എതിര്‍വശത്തുകൂടെ ക്രത്തേയുടെ തീരം ചേര്‍ന്നു നീങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ യാത്ര പല ദിവസങ്ങൾ തീരെ മന്ദഗതിയിലായിരുന്നു; വളരെ പ്രയാസപ്പെട്ട് ഞങ്ങൾ ക്നിദോസ് പട്ടണത്തിനു സമീപത്തെത്തി. മുമ്പോട്ടുപോകാൻ കാറ്റ് അനുവദിക്കാതിരുന്നതുകൊണ്ട് ഞങ്ങൾ സാൽമോനെതിരേയുള്ള ക്രേത്തദ്വീപിന്റെ മറവിലേക്കു കപ്പലോടിച്ചു.