Acts 27:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാറ്റു പ്രതികൂലമായിരുന്നതിനാല്‍ ക്രീറ്റുദ്വീപിന്‍റെ മറപറ്റി, സല്മോനെയെ വിട്ടകന്ന്, വളരെ പണിപ്പെട്ട് കരചേര്‍ന്ന് കപ്പല്‍ ഓടിച്ച് ലസയ്യപട്ടണത്തിന്‍റെ സമീപത്തുള്ള ശുഭതുറമുഖം എന്ന സ്ഥലത്തെത്തി.
Malayalam (ERV) WBTC Bible
തീരത്തിനടുത്തൂടെയുള്ള ഞങ്ങളുടെ യാത്ര ദുഷ്കരമായിരുന്നു. പിന്നീട് ഞങ്ങള്‍ ‘ശുഭതുറമുഖം’ എന്ന സ്ഥലത്തെത്തി. ലസയ്യാനഗരം അതിന് അടുത്തായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
Malayalam 1992 MBSI
കരപറ്റി പ്രായസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രയാസത്തോടെ കരപറ്റി ലസയ്യപട്ടണത്തിന്റെ സമീപത്ത് ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്‍റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.
Malayalam Bible POC-ML 2013
അതിനു സമീപത്തിലൂടെ ദുര്‍ഘടയാത്രയെത്തുടര്‍ന്ന്‌ ശുഭതുറമുഖങ്ങള്‍ എന്നു പേരുള്ള സ്‌ഥലത്തെത്തി. ലാസായിയാ പട്ടണം അതിനു സമീപമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തീരത്തോടുചേർന്നു ക്ലേശിച്ചു മുമ്പോട്ടുനീങ്ങി, ലസയ്യ പട്ടണത്തിനടുത്തുള്ള “മനോഹരതുറമുഖം” എന്നറിയപ്പെടുന്ന സ്ഥലത്തെത്തി.