Acts 27:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വളരെ ദിവസങ്ങള്‍ അവിടെ താമസിക്കേണ്ടിവന്നു. അപ്പോള്‍ യെഹൂദന്മാരുടെ നോമ്പുകാലം കഴിഞ്ഞിരുന്നു. കപ്പല്‍യാത്ര വളരെ ആപല്‍ക്കരവും ആയിത്തീര്‍ന്നു. അതിനാല്‍ പൗലൊസ് ഇപ്രകാരം ഉപദേശിച്ചു:
Malayalam (ERV) WBTC Bible
പക്ഷേ ഞങ്ങള്‍ക്കു വളരെയധികം സമയം നഷ്ടപ്പെട്ടു. ഇപ്പോള്‍ കടല്‍യാത്ര വളരെ അപകടമായി. കാരണം യെഹൂദരുടെ ഉപവാസദിനം കഴിഞ്ഞിരുന്നു. അതിനാല്‍ പെൌലൊസ് അവരെ താക്കീതു ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൗലൊസ്:
Malayalam 1992 MBSI
ഇങ്ങനെ വളരെ നാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ വളരെ നാൾ ചെന്നശേഷം യഹൂദന്മാരുടെ നോമ്പുകാലവും കഴിഞ്ഞിരിക്കെ കപ്പലോട്ടം അപകടകരമാകകൊണ്ട് പൗലൊസ്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ വളരെനാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ട് പൗലൊസ്:
Malayalam Bible POC-ML 2013
സമയം വളരെയേറെ നഷ്‌ടപ്പെട്ടുകഴിഞ്ഞിരുന്നു. ഉപവാസകാലം അവസാനിക്കുകയും ചെയ്‌തു. അപ്പോള്‍യാത്രചെയ്യുക അപകടപൂര്‍ണവുമായിരുന്നു. അതിനാല്‍, പൗലോസ്‌ അവരോട്‌ ഇങ്ങനെ
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനോടകം ഞങ്ങൾക്കു വളരെ സമയം നഷ്ടമായി. പാപപരിഹാരദിനത്തിന്റെ ഉപവാസകാലം കഴിഞ്ഞിരുന്നു. അപ്പോഴേക്കും, സമുദ്രയാത്ര ആപൽക്കരമായിത്തീർന്നിരുന്നതിനാൽ പൗലോസ് അവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: