Acts 28:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങള്‍ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങള്‍ റോമിലെത്തി.
Malayalam (ERV) WBTC Bible
അവിടെ ഞങ്ങള്‍ ഏതാനും സഹോദരന്മാരെ കണ്ടെത്തി. അവര്‍ ഞങ്ങളെ ഒരാഴ്ച അവിടെ തങ്ങാന്‍ ക്ഷണിച്ചു. അവസാനം ഞങ്ങള്‍ റോമയിലേക്കു വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.
Malayalam 1992 MBSI
അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാള്‍ താമസിക്കേണം എന്നു അവന്‍ അപേക്ഷിച്ചു; പിന്നെ ഞങ്ങള്‍ റോമയില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ ചില സഹോദരന്മാരെ കണ്ട്, തങ്ങളോടുകൂടെ ഏഴ് നാൾ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടുകൂടെ ഏഴു നാള്‍ താമസിക്കേണം എന്ന് അവര്‍ അപേക്ഷിച്ചു; പിന്നെ ഞങ്ങള്‍ റോമയില്‍ എത്തി.
Malayalam Bible POC-ML 2013
അവിടെ ഞങ്ങള്‍ ചില സഹോദരരെ കണ്ടു. ഒരാഴ്‌ച തങ്ങളോടൊപ്പം താമസിക്കാന്‍ അവര്‍ ഞങ്ങളെ ക്‌ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ ഏതാനും സഹോദരങ്ങളെ കണ്ടുമുട്ടി. അവർ ഞങ്ങളെ ഒരാഴ്ചത്തേക്ക് അവരോടുകൂടെ താമസിക്കാൻ ക്ഷണിച്ചു. അതിനുശേഷം ഞങ്ങൾ റോമിലേക്കു യാത്രയായി.